വിയോജിപ്പുകളോടെ ജോസ് കെ. മാണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വി.ടി ബല്‍റാം

പാലക്കാട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ മുന്നണി സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഇപ്പോള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് ഇല്ല. പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മറ്റിയില്‍ പറഞ്ഞാല്‍ പോരെ എന്ന് ചോദിക്കാം. പക്ഷെ അങ്ങനെ ഒരിടം ഇല്ലാതാവുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു.

തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയ കൂടുതല്‍ ജനാധിപത്യ സ്വഭാവത്തില്‍ ആവണം. രാഷ്ട്രീയ കാര്യ സമിതിയില്‍ പോലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല. ശക്തമായ മാറ്റം ഉണ്ടാവണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായും ബല്‍റാം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.