മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. പാര്‍വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈയിലാണ് പടം തിയേറ്ററുകളിലെത്തുക.
കനവുപോല്‍ കൂടെ ആരോ’ എന്നാണ് ‘കൂടെ’യുടെ ടാഗ് ലൈന്‍. എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ് വരികളും എം. ജയചന്ദ്രനും രഘു ദിക്ഷിതും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കൂടെ. മൊഞ്ചത്തിയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പോകില്ലെന്നാണ് പാട്ട് കണ്ടവര്‍ പറയുന്നത്. നസ്രിയയുടെ ചിരി കാണുമ്പോഴാണ് പ്രിയ വാര്യരിനെ കിണറ്റില്‍ ഇടാന്‍ തോന്നുന്നതെന്ന് ചിലര്‍ പറയുന്നു. നടി തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച ആരാധകര്‍ നിവിനൊപ്പം അഭിനയിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
2012 ലെ മഞ്ചാടിക്കുരുവിനും 2014 ലെ ബാംഗ്ലൂര്‍ ഡെയ്സിനും ശേഷം അഞ്ജലി മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രവും.