ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറക്കുന്നതിനായി അവലോകന യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി.ഡാം തുറന്ന് വിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തു.
കൂടാതെ, വെള്ളം ഒഴുകി പോകുന്ന പുഴകളുടെ വശങ്ങളിലുള്ള കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട് ആവശ്യമായ സംവിധാങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്കി.
 
            


























 
				
















