ജോളി ജോളി
കേരളം ഒറ്റക്കെട്ടായി ഒരേ മനസോടെ ഒരു കൊച്ചു സംസ്ഥാനം അവർ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത മഹാ പ്രളയം എന്ന ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു…
മറികടന്നുകൊണ്ടിരിക്കുന്നു…
ലോകം തന്നെ അത്ഭുതപ്പെടുന്നു ആ തിരിച്ചു വരവിന് പിന്നിൽ ഒരു ജനതയുടെ നിശ്ചയദാർഢ്യവും ഒത്തൊരുമയും മനുഷ്യപ്രയക്നവുമാണ്..
കൈമെയ് മറന്ന് ദുരന്ത മുഖത്ത് പ്രവർത്തിച്ച സർക്കാരും സർക്കാർ സവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും വാക്കുകൾക്കതീതമായ
പ്രശംശയർഹിക്കുന്നു..
സംഹാര താണ്ഡവമാടിയ മഹാപ്രളയത്തെ അധിക ബാഹ്യ സഹായമില്ലാതെതന്നെ ഒരു ജനത അതിജീവിക്കുന്ന കാഴ്ച്ച ലോകം അമ്പരപ്പോടെയാണ് നോക്കികണ്ടത്..
ഫെഡറൽ സവിധാനങ്ങളുടെ എല്ലാ നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്ര ഭരണകൂടം പോലും ഉദാസീനത പുലർത്തിയപ്പോഴും തളരാതെ നിന്ന് പോരാടിയ കേരള ജനത രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ പുതിയൊരു സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്..
മുഖ്യമന്ത്രിയടക്കമുള്ള ജനപ്രധിനിതികൾ അവസരത്തിനൊത്ത് ഉയരുകയും സമചിത്തതയോടെ ദുരന്തമുകത്ത് നിലയുറപ്പിക്കുകയും ജനങ്ങൾക്ക് ധൈര്യം പകരുകയും ചെയ്തു എന്നത് തെല്ലൊന്നുമല്ല ജനങ്ങളിൽ ആത്മവിശ്വാസം പകർന്നത്..
ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രവഹിച്ച സഹായ സഹകരണങ്ങളെ നന്ദിയോടെ സ്മരിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ ജനങ്ങളുടെ പരസ്പരമുള്ള പങ്കുവെപ്പും സമാനതകളില്ലാത്തതായിരുന്നു….
ദുരിതാശ്വാസ ക്യാമ്പുകളിൽ അക്ഷീണം പ്രയക്നിക്കുന്ന സന്നദ്ധ പ്രവർത്തകരും സോഷ്യൽ മീഡിയ അടക്കമുള്ള സാധ്യമായ എല്ലാ വഴികളിലൂടെയും ഈ ദുരന്തത്തെ മറികടക്കാൻ സഹായിക്കുന്നവരും തകർക്കാൻ കഴിയില്ല എന്ന സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്..
കേരള ചരിത്രത്തിൽ തങ്ക ലിപികൾ എഴുതി ചേർക്കേണ്ട ഒന്നാണ് കടലിന്റെ മക്കളുടെ സേവനം…
ആരും ചെറുതോ വലുതോ അല്ല എന്ന വലിയ സന്ദേശമാണ് അവർ നമ്മോട് പറഞ്ഞത്….
നമ്മളാണ് അവരുടെ മുന്നിൽ ചെറുതായിപ്പോയത്…
സഹോദരങ്ങളെ രക്ഷിക്കാൻ സ്വന്തം ചിലവിലാണ് അവർ വന്നത്…
അവരുടെ കുടുംബങ്ങൾ ഈ ദിവസങ്ങളിൽ ബുദ്ധിമുട്ടിലാണ്….
അവരുടെ വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്….
സർക്കാരിന്റെ കരങ്ങൾ അവരിലേക്കും നീളണം……
അവരുടെ സേവനത്തിന് സംസ്ഥാനം എന്ത് പകരം കൊടുത്താലും മതിയാകില്ല…
അവർക്ക് മാന്യമായി തിരികെ പോകാൻ സർക്കാർ സഹായം ചെയ്യണം…
കെട്ടിപിടിച്ചു നിറഞ്ഞ സ്നേഹത്തോടെ തന്നെ അവരെ കടലിലേക്ക് യാത്രയാക്കണം…
അതിന് വേണ്ടുന്നത് എന്തായാലും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയണം…
ദുരിതാശ്വാസം കഴിഞ്ഞാലും പുനർനിർമ്മിതി എന്ന വലിയ വെല്ലുവിളിയെയും മറികടക്കാൻ സംസ്ഥാനത്തിന് കഴിയട്ടെ..
അതിനുവേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടാകട്ടെ…
ഒരായുസ്സ് മുഴുവൻ സമ്പാദിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായ ഒരു കൂട്ടം മനുഷ്യരുടെ ദുഃഖം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല….
ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിൽ ചെല്ലുമ്പോൾ അവർ കാണുന്ന നെഞ്ച് പിളർക്കുന്ന കാഴ്ച്ചകൾ കാണുവാനുള്ള ശക്തി അവരിൽ ഉണ്ടാകട്ടെ…
ഇന്നലെ വരെ നെഞ്ചോട് ചേർത്ത കളിപ്പാട്ടങ്ങൾ വരെ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളുടെ വേദനയും ഊഹിക്കാവുന്നതിലപ്പുറമാണെന്നു മനസിലാക്കുന്നു…
ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടക്കിയയക്കുന്നതിനു മുൻപ് അവർക്ക് ഒരു കൗണ്സിലിങ് അവരിൽ ആത്മവിശ്വാസം വളർത്തും എന്ന് തോന്നുന്നു….
ജീവിക്കാൻ തീരുമാനിച്ച ഒരു ജനതയെ തടയാൻ ആർക്ക് കഴിയും…?











































