വാഷിംഗ്ടണ്‍ ഡി.സി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസമായ ജൂലൈ 17ന് വൈകീട്ട് 8 മണി മുതല്‍ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എന്റെര്‍ടെയിന്‍മെന്റ് പ്രോഗ്രാമില്‍ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നുമുള്ള തെരഞ്ഞെടുത്ത പരിപാടികള്‍ കോണ്‍ഫറന്‍സിന്റെ ഇടവേളകളില്‍ അവതരിപ്പിയ്ക്കും.ബൈബിള്‍ സംബന്ധമായതും അല്ലാത്തതുമായ ചിത്രീകരണങ്ങള്‍, നൃത്തനൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍, മാര്‍ഗ്ഗംകളി, തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നതെന്ന് കോഓര്‍ഡിനേറ്റര്‍ അനി നൈനാന്‍ അറിയിച്ചു. അനു പീറ്റര്‍, ഷീലാ ജോസഫ് എന്നിവരടങ്ങുന്ന എന്റെര്‍ടെയിന്‍മെന്റ് ടീം കലാപരിപാടികള്‍ ഗംഭീരമാക്കാനുള്ള പ്രയത്‌നത്തിലാണ്. തോമസ് കോശി പ്രോഗ്രാമിന്റെ എം.സി.ആയിരിയ്ക്കുമെന്ന് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു. പ്രോഗ്രാമുകള്‍ അവതരിപ്പിയ്ക്കാനെത്തുന്നവര്‍ കലാപരിപാടികള്‍ക്ക് ആവശ്യമായ സാധനങ്ങളുമായി എത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനി നൈനാന്‍ 9739803140, അനു പീറ്റര്‍ 914 2757990, ഷീലാ ജോസഫ് 8455484179.