തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ നേതാക്കളുടെ പ്രസ്താവനകള്‍ ജാഗ്രതയോടെ വേണമെന്ന് സിപിഎം. നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് കര്‍ശന നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നു.
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന് നടത്തിയ പൂതന പരാമര്‍ശവും മറ്റൊരു മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് കുമ്മനം രാജശേഖരനെതിരെ നടത്തിയ വിമര്‍ശനങ്ങളും തീര്‍ത്തും അനാവശ്യമായിരുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എല്ലാ നേതാക്കളുടെയും വാക്കുകളില്‍ നിയന്ത്രണം വേണമെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.
 
            


























 
				
















