ന്യൂയോർക്ക് : കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം സംഭവിച്ചത്. നാല് ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്ന് വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.
പുത്രന് ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയിലായത്. അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.











































