കോട്ടയത്ത് രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് രണ്ട് വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നു ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ഉഴവൂരില്‍ എത്തിയതാണിവര്‍. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്രവ പരിശോധന നടത്തിയത്.കുട്ടിയുടെ അമ്മയുടെ ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.