തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗബാധ കുറക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.സംസ്ഥാനത്ത് പത്ത് ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കോവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്വാറന്റീന് വ്യവസ്ഥ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനായാലും ഹോം ക്വാറന്റൈനായാലും ആളുകൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാസ്ക് ധരിക്കലടക്കമുള്ള കാര്യങ്ങൾ കൃത്യമായി തന്നെ പാലിക്കണമെന്നും മന്ത്രി ഓർമപ്പെടുത്തി.
റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതൽ തുടങ്ങുമെന്നും അഞ്ച് വിഭാഗങ്ങളായണ് ആന്റിബോഡി ടെസ്റ്റിന് സാമ്പിൾ ശേഖരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പോസിറ്റീവാകുന്നവരെ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്.പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല.
 
            


























 
				
















