നിതിന്റെ മരണം ഒരുനാടിനെ കണ്ണീരിലാഴ്ത്തി; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: ദുബായില്‍ മരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിതിന്റെ വേര്‍പാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോവിഡ് ലോക്ഡൗണ്‍ കാരണം വിദേശത്ത് പെട്ടുപോയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിതിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനനിരതനായിരുന്ന നിധിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌
പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.