ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ഖേദം രേഖപ്പെടുത്തിയത്. ഒട്ടേറെപേര്‍ക്ക് പ്രചോദനമായ നടനായിരുന്നു സുശാന്ത് സിങ് രാജ്പുത്തെന്ന് അദ്ദേഹം കുറിച്ചു.
”മിടുക്കനായ യുവതാരം, ഇത്ര പെട്ടെന്ന് തിരികെപ്പോകുമെന്ന് കരുതിയില്ല. ടിവിയിലും സിനിമകളിലും സുശാന്തിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. വിനോദലോകത്തെ സുശാന്തിന്റെ ഉയർച്ച നിരവധിപ്പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില സിനിമകളിൽ അവിസ്മരണീയപ്രകടനങ്ങൾ ബാക്കി വച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഞെട്ടിക്കുന്ന മരണവിവരമാണിത്. കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കുന്നു. ഓം ശാന്തി”, മോഡി ട്വിറ്ററിൽ കുറിച്ചു.
വിസ്മരണീയമായ ഒട്ടനവധി പ്രകടനങ്ങള്‍ ബാക്കിവച്ചാണ് സുശാന്ത് മടങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ‘എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
            


























 
				
















