തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ നടത്താന്‍ അനുമതി. രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് ചടങ്ങ് നടത്താം.
ഒരുവിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാന്മാരുമടക്കം 12 ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ കെ.ബി.മോഹന്‍ദാസ് അറിയിച്ചു.