തൃശ്ശൂര്‍: കുന്നംകുളം പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാറിനോ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണം. മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മൊയ്തിന്റെ ആരോപണം അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്തീന് സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഗോപാലകൃഷ്മന്‍ ആവശ്യപ്പെട്ടു.
അതേസമയം, സനൂപിന്റെ സുഹൃത്തുക്കളായ അഞ്ഞൂര് സിഐടിയു തൊഴിലാളി ജിതിന്, പുതുശ്ശേരി സ്വദേശിയായ സിപിഎം പ്രവര്ത്തകന് വിപിന്‍, അഭിജിത് എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.വെട്ടേറ്റ മൂന്നു പേരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു. അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.