തെറ്റായ ആരോപണങ്ങൾ കൊണ്ട് സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിരോധത്തിലാക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം ;അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ഇപ്പോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിന് സർക്കാരിനെ പൂർണ്ണമായും കുറ്റകാരൻ ആകുന്ന നിലപാടാണ് പ്രതിപക്ഷം ഇപ്പോൾ എടുക്കുന്നത് എന്നും, ഇതിലൂടെ സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ മനപ്പൂർവം മറച്ചു പിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ നടന്ന സംഭവങ്ങളുടെ തീവ്രത കൂട്ടി തെറ്റായ പ്രചാരണമാണ് പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ഇപ്പോൾ നടത്തുന്നത്. ഒരുത്തരത്തിലുള്ള അഴിമതിയും സർക്കാർ ചെയ്യില്ല മറിച്ച് നാടിന്റെ വികസനത്തിന് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത് എന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.