’40 വർഷമായി ട്രംപിനെ റഷ്യ തങ്ങളുടെ സ്വത്തായി വളർത്തുകയായിരുന്നു’; മുൻ കെ.ജി.ബി ചാരന്റെ വെളിപ്പെടുത്തൽ

    മോസ്കോ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 40 വർഷമായി റഷ്യൻ ചാര സംഘടനയായ കെ.ജി.ബി തങ്ങളുടെ സ്വത്തായി വളർത്തിയെന്നു വെളിപ്പെടുത്തൽ. അമേരിക്കയിൽ പാശ്ചാത്യ വിരുദ്ധ റഷ്യൻ പ്രചാരണം നടത്തുന്നതിൽ ട്രംപ് കഴിവ് തെളിയിച്ചെന്നും  കെ.ജി.ബിയിലെ മുൻ ജീവനക്കാരൻ വെളിപ്പെടുത്തി.

    ട്രംപും റഷ്യയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന “അമേരിക്കൻ കൊംപ്രോമാറ്റ്” എന്ന പുസ്തകത്തിൽ യൂറി ഷ്വെറ്റ്സ് ആണ് ഇതേക്കുറിച്ച് വിവരിക്കുന്നത്.

     

     

     

    മുൻ റഷ്യൻ, യുഎസ് പൗരൻമാരുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം, 1980 കളിൽ കെ‌ജി‌ബി ഡസൻ കണക്കിന് ബിസിനസുകാരെ റഷ്യൻ ആസ്തികളായി വളർത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

    1980 കളിൽ തന്നെ ഒരു പ്രോപ്പർട്ടി ഡെവലപ്പർ ആയിരുന്ന ട്രംപിനെ കെജിബി തിരിച്ചറിഞ്ഞതായി ഷ്വെറ്റ്സ് ഗാർഡിയൻ ദിനപത്രത്തോട് പറഞ്ഞു.

    “വെറും വിദ്യാർത്ഥികളായിരിക്കുമ്പോൾ ആളുകളെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവർ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് ഉയരുകയും ചെയ്തതിന്  ഒരു ഉദാഹരണമാണ് ട്രംപ്” ഷ്വെറ്റ്സ് പറഞ്ഞു.

    1977 ൽ ചെക്ക് മോഡലായ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചതോടെയാണ്  ട്രംപിന്റെ റഷ്യൻ താൽപര്യം വ്യക്തമായതെന്നും പുസ്തകത്തിൽ പറയുന്നു.

    “അദ്ദേഹം ഒരു സ്വത്തായിരുന്നു.  40 വർഷത്തോളെ ഞങ്ങൾ വളർത്തിയെടുത്തതിനു ശേഷമാണ് അദ്ദേഹം പ്രസിഡന്റായത്,” അൻ‌ഗെർ ഗാർഡിയനോട് പറഞ്ഞു.

     

    1987 ൽ പുറത്തിറങ്ങിയ “ആർട്ട് ഓഫ് ഡീൽ” എന്ന പുസ്തകത്തിൽ ട്രംപ് മോസ്കോ സന്ദർശിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. സോവിയറ്റ് സർക്കാരുമായി സഹകരിച്ച് ക്രെംലിനിൽ ആഡംബര ഹോട്ടൽ പണിയുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

    ട്രംപിനെ സന്തോഷിപ്പാക്കാൻ റഷ്യൻ പ്രവർത്തകർ ഈ യാത്ര ഉപയോഗിക്കുകയും രാഷ്ട്രീയത്തിലേക്ക് പോകണമെന്ന് നിർദ്ദേശിച്ചതായും ഷ്വെറ്റ്സ് പറയുന്നു. എന്നാൽ തനിക്ക് റഷ്യയുമായി സാമ്പത്തിക ബന്ധമില്ലെന്ന് ട്രംപ് 2017 ൽ ട്വീറ്റ് ചെയ്തിരുന്നു.

     

    2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെക്കുറിച്ച് അഭിഭാഷകൻ റോബർട്ട് മുള്ളർ അന്വേഷണം നടത്തിയിരുന്നു. എന്നാൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.