സഹപാഠിയായ പെൺകുട്ടിയോട് ആകർഷണം തോന്നിയ എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസ് ഒക്കലഹോമ ഒവാസോ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവാണ് മകൾക്ക് നേരിടേണ്ട വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. റിജോയ്സ് ക്രിസ്ത്യന്‍ സ്കൂൾ വിദ്യാർഥിനിയായ എട്ടുവയസുകാരിയുടെ അമ്മയായ ഡെലാനി ഷെൽറ്റൻ എന്ന യുവതിയാണ് സ്കൂൾ അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.കുട്ടിയുടെ അമ്മ ഡെലാനിയുടെ വാക്കുകൾ അനുസരിച്ചാണെങ്കിൽ സ്കൂളിൽ കളിസ്ഥലത്ത് വച്ചാണ് മകൾ സഹപാഠിയോട് തന്റെ ‘ഇഷ്ട’ത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇതറിഞ്ഞ് അധികൃതർ കുട്ടിയെ പ്രിൻസിപ്പാളിന്റെ അരികിലെത്തിച്ചു. ‘സ്ത്രീകൾ പുരുഷന്മാരിൽ നിന്നു മാത്രമേ ഗർഭം ധരിക്കാൻ സാധിക്കു’ എന്ന് ബൈബിളിൽ പറയുന്നുണ്ട് എന്നാണ് വൈസ് പ്രിൻസിപ്പാൾ അപ്പോൾ തന്റെ മകളോട് പറഞ്ഞതെന്നാണ് ഇവർ ആരോപിക്കുന്നത്. വിവരം അറിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് തന്നോട് ചോദിച്ചത്. അതിൽ പ്രത്യേകിച്ച് പ്രശ്നം ഒന്നും കാണുന്നില്ലെന്ന് താൻ വ്യക്തമാക്കി. ഡെലാനി പറയുന്നു.ഷെൽറ്റൻ കുടുംബവുമായുള്ള ‘പാർട്ട്ണർഷിപ്പ്’അവസാനിപ്പിക്കുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്. സ്വവർഗ്ഗ ലൈംഗികത/ ഉഭയ ലൈംഗികത എന്നിവ ലൈംഗിക അധാർമ്മികതയാണെന്നാണ് റിജോയ്സ് ക്രിസ്ത്യൻ സ്കൂൾ ഹാൻഡ്ബുക്കിൽ പറയുന്നത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ യുഎസ് സ്റ്റേറ്റുകളിൽ ഒന്നു കൂടിയാണ് ഒക്ക്ലഹോമ. എന്നിട്ടും ഇത്തരമൊരു കാര്യത്തിന്റെ പേരിൽ തിരിച്ചറിവ് പോലും ഇല്ലാത്ത കുട്ടിക്കെതിരെ നടപടി സ്വീകരിച്ച സ്കൂൾ അധികൃതർക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.
Home  SubFeatured  കൂട്ടുകാരിയോടുള്ള ‘ഇഷ്ടം’ തുറന്നു പറഞ്ഞ് എട്ടുവയസുകാരി; സ്കൂളിൽ നിന്നും പുറത്താക്കി
 
            


























 
				
















