കുന്ദമംഗലം : മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം നൗഷാദ് ആണ് പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ എസ്.ഡി.പി.ഐ ക്കാര് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അഭിമന്യു കുടുംബ സഹായ ഫണ്ടിലും, ദില്ലി കലാപ ബാധിതര്‍ക്ക് വേണ്ടി നടത്തിയ പണപിരിവിലും സുതാര്യമായ രീതിയില്‍ അല്ല പണ വിനിയോഗം നടത്തിയത് എന്നും, ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഉദ്ധ്യേശത്തോടെ അഴിമതി നടത്തി എന്നും ആരോപിച്ച് കൊണ്ടാണ് ഐ.പി.സി 420 പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത്.