
തിരുവനന്തപുരം; മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കിയും എല്ലാ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടേയും ആവശ്യങ്ങൾ നേരിട്ട് മനസിലാക്കിയും കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാൽ. മണ്ഡലത്തിലെ തൊഴിലാളികളുടെ പ്രതിനിധികളായ ഐഎൻടിയുസി പ്രവർത്തകർക്കൊപ്പം ആറ്റിപ്ര വാർഡിൽ പ്രഭാത ഭക്ഷണത്തോടൊപ്പമുള്ള കൂടിക്കാഴ്ച, അവരുടെ ആവശ്യങ്ങളും ആശങ്കകളും, കൊവിഡിന് ശേഷം അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ക്ഷമാപൂർവ്വം കേട്ട സ്ഥാനാർത്ഥി അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരു കർമ്മ പദ്ധതി നടപ്പിലാക്കുന്ന കാര്യവും ചർച്ച ചെയ്തു. തുടർന്ന് പോങ്ങുംമൂട് പ്രദേശത്തെ വോർട്ടർമാരെ കാണാനെത്തിയപ്പോഴും സ്വീകരണം ആവേശകരം. ഡിഎം കോൺവെന്റിലെ സിസ്റ്റർമാർ ആവേശപൂർവ്വമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
തുടർന്ന് ഉള്ളൂർമാർക്കറ്റിൽ എത്തിയപ്പോൾ കച്ചവടക്കാർക്കും സ്ഥാനാർത്ഥിയോട് പറയാൻ നിരവധി സങ്കടങ്ങൾ . മാറ്റം കൊതിക്കുന്ന തലസ്ഥാന നഗത്തിൽ പുതിയ മാറ്റം എല്ലായിടത്തും എത്തിക്കുമെന്ന സ്ഥാനാർത്ഥിയുടെ ഉറപ്പിനെ കൈയ്യടിയോടെയാണ് മാർക്കറ്റിലുള്ളവർ വരവേറ്റത്. അതിനിടയിൽ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച. ഡോ.എസ്.എസ് ലാലിനോടൊപ്പം യൂണിവേഴ്സ്റ്റി കോളേജിൽ സഹപാഠിയായിരുന്ന വിമലയെ കണ്ട് മുട്ടിയത് . കോളേജ് കാലഘട്ടത്തിൽ യൂണിവേഴ്സ്റ്റി കോളേജ് ചെയർമാൻ സ്ഥാനത്ത് വിജയിച്ചത് പോലെ കഴക്കൂട്ടം മണ്ഡലത്തിലും ഡോ.എസ്.എസ് ലാലിന് വിജയം സമ്മാനിക്കുമെന്നും വിമല പറഞ്ഞു
ഫോട്ടോ കാപ്ഷൻ ; യൂണിവേഴ്സ്റ്റി കോളേജിലെ സഹപാഠിയിയാരുന്ന വിമല കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിനെ ഉള്ളൂർ മാർക്കറ്റിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ മണ്ഡലത്തിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ.










































