അധോലോക സർക്കാരിനെ ഇറക്കിവിടാനുള്ള അവസമെന്ന് സുധീരൻ

    തിരുവനന്തപുരം; സംസ്ഥാനത്ത് ആസന്നമായ തിരഞ്ഞെടുപ്പ് പിണറായി വിജയന്റെ അധോലോക സർക്കാരിന് ഇറക്കിവിടാനുള്ള അവസരമാണെന്ന് കെപിസിസി മുൻപ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. കേരളത്തിന്റെ കണ്ണായ പ്രദേശങ്ങളെല്ലാം ടാറ്റയ്ക്കും, മറ്റു കമ്പിനികൾക്കും വിറ്റു തുലച്ചു. സമ​ഗ്ര മേഖലയിലും അഴിമതി നടത്തി, ജനങ്ങളെ വെല്ലുവിളിച്ചുള്ള സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും വി.എം സുധീരൻ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി പുലയനാർകോട്ട ജം​ഗ്ഷനിൽ വോട്ടഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തിലെ യുവ തലമുറയുടെ ആരോ​ഗ്യത്തെ മദ്യവും മയക്കുമരുന്നും സ്വാധീനിക്കുണ്ട്. അത് വലിയൊരു വെല്ലുവിളിയാണ്.
    തലസ്ഥാനത്തെ ആരോ​ഗ്യ മേഖലയുടെ തലസ്ഥാനമാണ് കഴക്കൂട്ടം നിയോജക മണ്ഡലം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര ഉൾപ്പെടെയുള്ളവ ഈ മണ്ഡലത്തിലാണ്. അതിനാൽ ഇവിടെ ഡോ. ലാലിന്റെ സ്ഥാനർത്ഥിത്വത്തിന് അം​ഗീകാരം ആവശ്യമാണ്.

    കൊവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പിടിപെടുന്ന ഈ അവസരത്തിൽ ഡോ. എസ്.എസ്. ലാലിനെപ്പോലെയുള്ളയാളിന്റെ സേവനം ഇവിടെ ആവശ്യമാണ്. ജനകീയ ആരോ​ഗ്യ നയം രൂപീകരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഡോ.ലാലിനെ പോലുള്ളയാൽ നിയമസഭയിൽ അത്യാവശ്യമാണെന്നും വി.എം സുധീരൻ പറഞ്ഞു. നാളത്തെ കേരളത്തിന്റെ ആരോ​ഗ്യവും തലമുറയുടെ ആരോ​ഗ്യവും സംരക്ഷിക്കാൻ ഡോ. എസ്.എസ് ലാലിനെപ്പോലെയുള്ള സ്ഥാനാർത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് കഴക്കൂട്ടത്ത് ഉള്ളതെന്നും അത് എല്ലാപേരും വിനിയോ​ഗിക്കണമെന്നും സുധീരൻ പറഞ്ഞു.