നോർത്ത് അമേരിക്കയിലെ കലയുടെ ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ അണിയിച്ചൊരുക്കുന്ന മിത്രാസ് ആർട്സിനു പുതിയ പ്രസിഡന്റ്. മിത്രാസിന്റെ ആരംഭം മുതൽ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു പോരുന്ന മിത്രാസ് ഷിറാസ് ആണ് പുതിയ പ്രസിഡന്റ്. മിത്രാസിന്റെ ചെയർമാനും സ്ഥാപക പ്രസിഡന്റുമായ മിത്രാസ് രാജൻ ആണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ മിത്രാസ് ഫെസ്റ്റിവൽ ഒരു ഉത്സവമാക്കി മാറ്റാൻ തന്റെ സഹോദരൻകൂടിയായ മിത്രാസ് രാജനും മുഴുവൻ ടീം അംഗങ്ങളും എത്രമാത്രം കഷ്ടപെട്ടിട്ടുണ്ടെന്നും ആ മുഴുവൻ ടീം അംഗങ്ങളും അതേ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി തുടർന്നും ഒരുമിച്ചുണ്ടാകുമെന്നും മിത്രാസിന്റെ സ്ഥാനമേൽക്കുന്ന പ്രസിഡന്റ് ഷിറാസ് അറിയിച്ചു. മറ്റു ഏതൊരു കലാ സംഘടനയെക്കാളും മിത്രാസിനെ വ്യെത്യസ്ത മാക്കുന്നതു ഒരു കുടുംബംപോലെ ലാഭേച്ഛകളില്ലാതെയുള്ള ഇതിലെ ഓരോ അംഗങ്ങളുടെയും ആവേശത്തോടെയുള്ള സഹകരണവും അർപ്പണമനോഭാവവും ആണെന്നും അതിനു പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ലെന്നും ശ്രീ ഷിറാസ് പറഞ്ഞു. കേരളത്തിലെ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് കഴിഞ്ഞു അമേരിക്കയിലെത്തിയ ഡോക്ടർ ഷിറാസ് തുടർന്ന് ന്യൂയോർക് മെഡിക്കൽ സ്കൂളിൽ നിന്നും തന്റെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ന്യൂ ജേഴ്‌സിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു.
പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ മിത്രാസ് ഫെസ്റ്റിവൽ സംവിധാനം ചെയ്യാൻ തന്നോടൊപ്പം ഒരു സംവിധായകരുടെ ടീം തന്നെ ഉണ്ടായിരിക്കുമെന്ന് ചെയർമാന് മിത്രാസ് രാജൻ അറിയിച്ചു. ആവർത്തന വിരസത ഒഴിവാക്കാനും നൂതനമായ ആശയങ്ങൾ മിത്രാസ് ഫെസ്റിവലിലേക്കു എത്തിക്കാനും വേണ്ടിയാണ് സംവിധായകരുടെ ടീം എന്ന ആശയത്തിലേക്ക് മിത്രാസ് എത്തിച്ചേർന്നതെന്നു രാജൻ കൂട്ടിച്ചേർത്തു.
ജാതിമതസംഘടനാ വെത്യാസങ്ങൾ ഇല്ലാതെ കലെയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടര്ന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.
ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവർത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.
 
            


























 
				
















