എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സർക്കാർ വീണ്ടും നീട്ടി.

സ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് ബാക്കിയുണ്ട്.ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.