പ്ലസ് ടു, വിജയം 87.94%.

    തിരുവനന്തപുരം: പ്ലസ് ടുവിനും റെക്കോർ‍ഡ് വിജയം. പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു.മു​​ഴു​​വ​​ൻ മാ​​ർ​​ക്ക്​ നേ​​ടി​​യ​​വ​​രു​​ടെ​​യും മു​​ഴു​​വ​​ൻ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണ​​ത്തി​​ലും വർധനവുണ്ട്​. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു.                                                             സർക്കാർ സ്​കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന്​ യോഗ്യത നേടി. അതായത്​ 85.02 ശതമാനം വിജയം. എയ്​ഡഡ്​ സ്​കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത്​ 1,73,361 പേർ, 90.37 ശതമാനം വിജയം.                                                                           11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ – 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.