ന്യൂഡൽഹി , ആഗസ്റ്റ് 13,2021കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച സ്ത്രീകളുടെ എണ്ണത്തിലെ കുറവ് ഉയർത്തിക്കാട്ടുന്ന ഒരു ദേശീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മീഷൻ, വാക്സിനേഷനിലെ ലിംഗ അസമത്വം നികത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
സ്ത്രീ പുരുഷന്മാർ തമ്മിൽ പ്രതിരോധ കുത്തിവയ്പ്പിലെ എണ്ണത്തിലുള്ള അസമത്വം കമ്മീഷനെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമാണ്, അതിനാൽ, വാക്സിനേഷൻ ബൂത്തുകളിലേക്ക് വരുന്ന സ്ത്രീകളുടെ അനുപാതം അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചെയർപേഴ്സൺ ശ്രീമതി രേഖ ശർമ്മ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കൂടുതൽ സ്ത്രീകൾക്ക് മുൻഗണന നൽകി പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് പൊതുജനാരോഗ്യ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു. കത്തിന്റെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർക്കും അയച്ചിട്ടുണ്ട്. വാക്സിനുകൾ നൽകുന്നതിൽ നിലവിലെ ലിംഗഭേദം ചെറുപ്പക്കാരായ സ്ത്രീകളേക്കാൾ പ്രായമായവരിൽ കൂടുതലാണെന്ന് മാധ്യമ റിപ്പോർട്ട് എടുത്തുകാണിച്ചിരുന്നു.
രോഗബാധിതരായ ഏതെങ്കിലും കുടുംബാംഗങ്ങളെ പരിചരിക്കുമ്പോൾ പ്രാഥമിക പരിചരണം നൽകുന്ന സ്ത്രീകൾക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ, വനിതാ കമ്മീഷൻ സൂചിപ്പിച്ചിട്ടുണ്ട്.