യുഎഇയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

അബുദാബി: യുഎഇയില്‍ പുതിയതായി 265 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 351 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയതായി നടത്തിയ 2,91,055 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,992 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,546 പേര്‍ രോഗമുക്തരായി. 2,097 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,349 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.