കൊച്ചി: എറണാകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരന് മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകന് പി.എസ്.മൃദുല്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.
എന്നാല്‍, മൃദുലിന്റെ അപകട വാര്‍ത്ത അറിയിക്കാന്‍ വീട്ടിലേയ്ക്കു വിളിക്കുമ്പോള്‍ മകന് മുകളില്‍ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതര്‍ ഒരു ബന്ധുവിനെ വിളിച്ചാണ് അറിയിച്ചത്. വിവരമറിയിക്കാന്‍ മൃദുലിന്റെ മാതാപിതാക്കളെ ബന്ധു വിളിച്ചപ്പോഴാണ് മകന് വീട്ടില്‍ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയില്‍ എപ്പോഴാണ് മൃദുല്‍ പുറത്തുപോയതെന്നും വീട്ടുകാര്‍ക്ക് അറിവില്ല.