അറ്റലാന്റ: 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്റെ പ്രത്യേക മീറ്റിംഗും, ആരാധനാ സന്ധ്യയും 2023 ഏപ്രില്‍ 9 ഞായറാഴ്ച വൈകിട്ട് 6ന് ടവമൃീി എലഹഹീംവെശു ഇവൗൃരവ,940 ആമൃിലെ ആൃശറഴല ഞറ, ങലൂൗശെലേ, ഠത 75150 ചര്‍ച്ചില്‍ നടക്കും. 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്കൗണ്ടി കണ്വന്ഷന് സെന്ററിലാണ് 38-ാമത് പി.സി.എന്‍.എ.കെ നടക്കുന്നത്. ഡാളസിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന് (സെക്രട്ടറി), ബ്രദര്‍ വില്സന് തരകന് (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം യൂത്ത് പ്രതിനിധികള്‍ റോബിന് രാജു, ആഷാ ആന്‍ഡ്രൂസ്, ഷിജാ തോമസ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കും.
വാര്‍ത്ത: രാജന് ആര്യപ്പള്ളില്‍, നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍

            










































