ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു.
കൊൽക്കത്തയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.ബ്രിഗേഡിയർ സി.സി ഉതുപ്പിൻ്റെയും, എലിസബത്തിൻ്റെയും മകനാണ്.1969-ൽ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്.തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വർഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്.
തുടർന്ന് കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാൻസ്ഫർ ലഭിച്ചതോടെ ഇവിടെയാണ് ഇവർ താമസിച്ചിരുന്നത്.
മക്കൾ ജനിച്ചതും ഇവിടെ വച്ചായിരുന്നു.പിന്നീട് ഇവർ കൊൽക്കത്തയിലേക്ക് പോയി.സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.
- Cover story
- NEWS
- INTERNATIONAL
- KERALAM
- National
- SOCIAL MEDIA
- SPECIAL STORIES
- SubFeatured
- THE WIFI supplement
- USA & CANADA