ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ആഗസ്റ്റ് 31-ന്

ജീമോന്‍ ജോര്‍ജ്
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്‍റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 31-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 മണി വരെ സെ. തോമസ് സീറോമലബാര്‍ കാത്തലിക് ദേവാലയത്തിന്‍റെ ആഡിറ്റോറിയത്തില്‍ (608 ണലഹവെ ഞറ, ജവശഹമറലഹുവശമ, ജഅ 19115) വെച്ച് വളരെ വിപുലമായിട്ട് നടത്തുന്നതാണ്.
പ്രവാസി മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായ ‘ആരവം 2024’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്‍റെ കേളീകൊട്ടിനായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും ട്രൈസ്റ്റേറ്റ് കേരള ഫോറമിന്‍റെ ഓണാഘോഷങ്ങള്‍ പരമ്പരാഗത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തവും നൂതനവുമായിരിക്കുമെന്നും അഭിലാഷ് ജോണ്‍ (ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു.
തനി മലയാള തനിമയോടു കൂടിയ ഹരിത കേരളീയ പശ്ചാത്തലത്തിലുള്ള ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ജനങ്ങള്‍ക്കായി ഒരുക്കുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ആവശ്യമാണെന്നും ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി. ഭാവിതലമുറയിലൂടെ മലയാളത്തിന്‍റെ ചരിത്രപരമായ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ പരസ്പരം പങ്കുവെക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നതെന്ന് ബിനു മാത്യു (ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു. വരും തലമുറയിലേക്ക് നാടിന്‍റെ ചരിത്രപരമായ പൈതൃകങ്ങള്‍ പങ്കുവെക്കുന്നതിനായിട്ട് സാമൂഹിക സാംസ്കാരിക വേദികളിലാണ് ഓണാഘോഷങ്ങള്‍ നടത്തേണ്ടതെന്ന് ജോബി ജോര്‍ജ് (ചെയര്‍മാന്‍, ഓണാഘോഷം) പറയുകയുണ്ടായി.
മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്‍റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയില്‍ ആഘോഷിച്ചുവരുന്ന ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള കേരളീയ സാംസ്കാരികത വിളിച്ചോതുന്ന ഘോഷയാത്ര, പൊതുസമ്മേളനം, ചെണ്ടമേളം, മാവേലി മന്നന്‍റെ എഴുന്നള്ളത്ത്, മെഗാതിരുവാതിര, അത്തപ്പൂക്കളം, അവാര്‍ഡ് ദാനങ്ങള്‍, വിഭവസമൃദ്ധമായ ഓണസദ്യ, കര്‍ഷകരത്നം അവാര്‍ഡ് ദാനം, മലയാളിമങ്ക-മന്നന്‍ മത്സരം, ഓട്ടംതുള്ളല്‍, കഥകളി, പുലികളി, മോഹിനിയാട്ടം, വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തങ്ങള്‍, സംഗീതസാന്ദ്രമായ ഗാനമേള തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഒരുക്കിയിട്ടുള്ളതായി വിന്‍സന്‍റ് ഇമ്മാനുവേല്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി.
അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, സാജന്‍ വര്‍ഗീസ്, സുധാ കര്‍ത്താ, സുരേഷ് നായര്‍, ജോണ്‍ പണിക്കര്‍, രാജന്‍ സാമുവേല്‍, റോണി വര്‍ഗീസ്, കുര്യന്‍ രാജന്‍, ജോര്‍ജ് നടവയല്‍, സുമോദ് നെല്ലിക്കാല, ജോസഫ് മാണി, ജോര്‍ജുകുട്ടി ലൂക്കോസ്, ശോശാമ്മ ചെറിയാന്‍, ബ്രിജിറ്റ് വിന്‍സന്‍റ്, ആശാ അഗസ്റ്റിന്‍, സെലിന്‍ ഓലിക്കല്‍, അരുണ്‍ കോവാട്ട്, സാറാ ഐപ്പ്, അലക്സ് ബാബു, ജോര്‍ജി കടവില്‍, പി.കെ. സോമരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഓണാഘോഷ മഹോത്സവത്തിന്‍റെ വന്‍ വിജയത്തിനായിട്ടുള്ള വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്‍റെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.