ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് കുട്ടികൾ ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണ നിയോഗാർത്ഥം സമാഹരിച്ച തുകയുടെ ഒരു വിഹിതം ഉപയോഗിച്ച് കോട്ടയം ജില്ലയിലെ ഉഴവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സീനായ് സ്പഷ്യൽ സ്കൂളിലെ കുട്ടികളുടെ ഗതാഗത ആവശ്യത്തിനായി ഒരു വാഹനം നൽകി അവർക്ക് ഒരു കൈത്താങ്ങായി. ശ്രീ ഡാനിയൽ തേക്കുനിൽക്കുന്നതിൽ പ്രസിഡന്റായുള്ള 2023 യിലെ CML എക്സിക്യൂട്ടിവ് കമ്മറ്റിയാണ് കുട്ടികളുടെ സംരക്ഷണം ലക്ഷ്യം വച്ചു കൊണ്ട് 5 ഡോളറിന്റെ റാഫിൾ ടിക്കറ്റുകൾ വിറ്റഴിച്ച് ചാരിറ്റി ഫണ്ട് സമാഹരിച്ചത്. ഇതിനോടകം രണ്ട് പ്രോജക്റ്റുകൾ കുട്ടികൾ ചെയ്തു കഴിഞ്ഞു. ജൂലൈ 26 വെള്ളയാഴ്ച ഉഴവൂർ സീനായ് സെപ്ഷ്യൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ഹൃസ്വ ചടങ്ങിനു മധ്യേയാണ് 2024 മോഡൽ മഹീന്ദ്ര ബൊലേറോ വാഹനത്തിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും നടത്തപ്പെട്ടത്. ചിക്കാഗോ സെന്റ മേരീസ് ഇടവക വികാരി ഫാ.സിജു മുടക്കോടിയിൽ ഉഴവൂർ ഫൊറോന പള്ളി വികാരി അലക്സ് ആക്കപ്പറമ്പിൽ അച്ചന്റെയും മറ്റ് സഭാ സമുദായ സാംസ്കാരിക നേതാക്കൻമാരുടെയും സ്കൂൾ കുട്ടികളുടെയും സാന്നിധ്യത്തിൽ വാഹന വെഞ്ചരിച്ചും താക്കോൽ ദാനവും നിർവഹിച്ചു. സിജു അച്ചനും ചിക്കാഗോ സെന്റ് മേരീസ് സി.എം.എല്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്കും വളരെ ഹൃദ്യമായ സ്വീകരണമാണ് സീനായി സ്പഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയത്.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചന്‍ ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹ്രസ്വസമ്മേളനത്തില്‍ ഉഴവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ.സിന്ദുമോള്‍ ജേക്കബ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന വികാരി ഫാ.അലക്‌സ് ആക്കപറമ്പില്‍, ശ്രീ സജീവ് കുരുവിള, ക്‌നാനായ റീജിണല്‍ സി.എം.എല്‍ ഡയറക്ടര്‍ സിജോയി പറപ്പളളില്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരി സജി, സെന്റ് മേരീസ് CML യൂണിറ്റ് ട്രഷറര്‍ ഫിലിപ്പ് നെടുംതുരുത്തിയില്‍, ജോയിന്റ് സെക്രട്ടറി ഡാനിയേല്‍ കിഴവളളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.സീനായി സ്പ്യഷല്‍ സ്‌കൂള്‍പ്രിന്‍സിപ്പാള്‍ ശ്രീമതി രാധാമണി എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം അര്‍പ്പിക്കുകയും മിഷന്‍ ലീഗ് സംഘടന നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അത്യധികം പ്രശംസിക്കുകയും തക്കസമയത്ത് കുട്ടികളുടെ ആവശ്യം മനസ്സിലാക്കി നല്‍കിയ ഈ വലിയ ഉപകാരത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ഏവരോടും നന്ദി
അര്‍പ്പിച്ചു.അതോടൊപ്പം ഈ സംരംഭത്തിന് ചുക്കാന്‍ പിടിച്ച സെന്റ് മേരീസ് CML യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലിയെ പ്രത്യേകം പ്രശംസിക്കുകയും സീനായ് സ്‌കൂളിന്റെ പേരിലൂളള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
ഉഴവൂര്‍ ഗ്രാമത്തിന്റെ കാരുണ്യത്തിന്റെ
മുഖമായ സീനായി സ്‌കൂളില്‍ വരാനും ഇവിടെയുളള കുട്ടികളുടെ കൂടെ ആയിരിക്കുവാനും ഇവരുടെ വളര്‍ച്ചയില്‍ പങ്കുചേരാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും ദൈവത്തിന്റെ സ്വന്തം മക്കളാണ് ഈ സ്ഥാപനത്തില്‍ ഉളളത് എന്നും ഇാ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഈ സ്ഥാപനത്തിലെ പ്രിന്‍സിപ്പാള്‍ രാധാമണി ഉള്‍പ്പടെ ഒരോരുത്തരും ത്യാഗപൂര്‍വ്വം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നും ഫാ.സിജു മുടക്കോടി തന്റെ മുഖ്യ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. അര്‍ഹിക്കുന്ന സ്ഥാപനത്തിന് ആവശ്യസമയത്ത് കൈത്താങ്ങാകുന്നതില്‍ ചിക്കാഗോ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ് വിജയം കണ്ടെത്തിയെന്ന് ഓര്‍മ്മക്കൂട്ട് ചാരിറ്റിബള്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീ സജീവ് കുരുവിള തന്റെ ആശംസ പ്രസംഗത്തില്‍ പറയുകയുണ്ടായി. വ്യത്യസ്തങ്ങളായ കഴിവുകള്‍ ഉളള വളരെ മിടുക്കരായ ഇവിടുത്തെ കുട്ടികള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് CML യൂണിറ്റ് നല്‍കുന്ന വലിയ ഒരു അംഗീകാരമായി ഞാന്‍ ഇതിനെ കാണുന്നുഎന്ന് ഉഴവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. കുട്ടികളുടെ ചെറിയ കലാപരിപാടികള്‍ സമ്മേളനത്തിനു മാറ്റുകൂട്ടി. സമ്മേളനത്തിനു ശേഷം സ്‌കൂള്‍ അതികൃതര്‍ ഒരുക്കിയ സ്‌നേഹവിരുന്നില്‍ കുട്ടികളോടൊപ്പം എല്ലാവരും പങ്കുചേര്‍ന്നു. CML സെന്റ് മേരീസ് യൂണിറ്റിനെ പ്രതിനിധീകരിച്ച് സൈബു കിഴക്കേക്കുറ്റ്, ഷാന്‍ തോട്ടുങ്കല്‍, മാത്യു കിഴവളളില്‍, എബ്രഹാം നെടുംതുരുത്തിയിൽ
എന്നിവരാണ് പ്രസ്തുത ചടങ്ങില്‍ പങ്കുചേര്‍ന്നത്.