അഡ്വ. ഡോ. മാത്യു കുഴല്‍നാടന് ഫോമയുടെയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്കി.

പുന്റക്കാന: ഫോമായുടെ യുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) നാഷണൽ കൺവെൻഷനെത്തിയമൂവാറ്റുപുഴ എംഎല്‍എ അഡ്വ. ഡോ. മാത്യു കുഴല്‍നാടന് ഫോമായുടെയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റക്കാന ബാര്‍സിലോ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ അഡ്വ. മാത്യു കുഴല്‍നാടനെ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, നാഷ്ണല്‍ ട്രഷര്‍ ബിജു തോണിക്കടവില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ പ്രസിഡന്റ് തോമസ് ഒലിയാംകുന്നേല്‍,ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ,  സൈമണ്‍ വാളച്ചേരി തുടങ്ങിയവരും വിവിധ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു .

ഫോമാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും വരും ദിവസങ്ങളില്‍ മാത്യു പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ആഘോഷ പരിപാടികളിലും മുഖ്യാതിഥിയായി ഡോ.മാത്യു കുഴൽനാടൻ  പങ്കെടുക്കും.