കെ. എച്ച്. ജി.എ യുടെ നേതൃത്വത്തിൽ കൃഷ്ണാഷ്ടമി അറ്റ്ലാൻ്റായിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു

മിനി നായർ
അറ്റ്ലാൻ്റ : കെ. എച്ച്. ജി.എ കേരളാ ഹിന്ദൂസ് ഓഫ് ജോർജിയയുടെ നേതൃത്വത്തിൽ ശൃകൃഷ്ണ ജയന്തി ജോർജിയയിൽ സമുചിതമായി ആഗസ്റ്റ് 25 ന് ആഘോഷിക്കുന്നു. Shri Krishna Vrundarana Atlanta, 4946 Shiloh Road , Cumming GA 30040 ൽ രാവിലെ 10 മുതൽ 2 മണി വരെയാണ് കൃഷ്ണോത്സവം സംഘടിപ്പിക്കുന്നതെന്ന് കേരള ഹിന്ദൂസ് ഓഫ് ജോർജിയ അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഉറിയടി, ശോഭയാത്ര, സാംസ്കാരിക പരിപാടികൾ, കളറിംഗ് മത്സരം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാൽ സമ്പന്നമായിരിക്കും ഈ വർഷത്തെ കൃഷ്ണാഷ്ടമി ആഘോഷമെന്ന് KHGA പ്രസിഡൻ്റ് രാജേഷ് പിള്ള അറിയിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലേക്ക് അറ്റ്ലാൻ്റയിലെ എല്ലാ KHNA സുഹൃത്തുക്കളേയും കുടുംബങ്ങളേയും ക്ഷണിക്കുന്നതായി KHGA പ്രസിഡൻ്റ് രാജേഷ് പിള്ള , സെക്രട്ടറി രജ്ഞിത് ഗംഗാധരൻ , സ്പിരിച്വൽ ചെയർ ഗീത പള്ളിയമ്പിൽ , സബി സത്യൻ രാഘവൻ, ഷിമ്മി ഗണേഷ് , കവിത രാമചന്ദ്രൻ , രോഹിത് കുറുപ്പത്ത് ,ഡോ. സുബ്രഹ്മണ്യ ഭട്ട് , മിനി നായർ ! ഷാജീവ് പദ്മ നിവാസ് എന്നിവർ അറിയിച്ചു.