വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട:  വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന പേരില്‍കാര്‍ഡിയാക് ട്രാന്‍സ് പ്ലാന്റ്‌
സര്‍ജന്‍ എന്നു പരിചയപ്പെടുത്തി ഇന്റര്‍നെറ്റില്‍പരസ്യം ചെയ്താണ് പെണ്‍കുട്ടികളെ ചതിച്ചത്.

ബി. എസ്.സി നഴ്‌സിംഗ് ബിരുദധാരികള്‍അടങ്ങുന്ന പെണ്‍കുട്ടികളാണ് കെണിയില്‍ വീണത്. എട്ടാം ക്ലാസ് വരെയാണ്  പ്രതിപഠിച്ചിട്ടുള്ളത്.അറസ്റ്റിലായപ്പോള്‍ 50ലക്ഷം രൂപ, ഉയര്‍ന്ന വിലയുളള മൊബൈല്‍ ഫോണുകള്‍,സിംകാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി പന്ത്രണ്ട് കേസുകളാണ ്മുഹമ്മദ് ഷാഫിക്കെതിരെ നിലവിലുള്ളത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി  കെ. എ വിദ്യാധരന്റെ  നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.നാലുമാസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ചിലരെ നഴ്‌സിംഗിനെന്നപേരില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോടുപറഞ്ഞു. ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിലായിരുന്നു താമസം.എട്ടാം ക്ലാസ് വിജയിച്ച് ഒന്‍പതാം ക്ലാസില്‍ ചേര്‍ത്തയുടന്‍ പഠനം ഉപേക്ഷിച്ചതാണ്   മുഹമ്മദ് ഷാഫി. എന്നാല്‍, ഇംഗ്ലീഷിലും ഹിന്ദിയിലും ആകര്‍ഷകമായ സംസാരം. പഠനത്തിനു ശേഷം പത്താംക്ലാസ് പാസാകാത്തവര്‍ക്കു വേണ്ടി സ്വകാര്യ സ്ഥാപനംനടത്തിയ ഹോം നഴ്‌സിംഗ് പഠിച്ചു.  മുംബൈയില്‍ നഴ്‌സിംഗ് സ്ഥാപനത്തില്‍ ജോലിചെയ്ത് പെണ്‍കുട്ടികളെ ചതിച്ച് പണം തട്ടി. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടകളിലും മറ്റു ജോലിക്കുമായി താമസിക്കവെയാണ് ഭാഷകള്‍വശമാക്കിയത്.

ദുബായിലെ ഇലകട്രോണിക്‌സ് കടയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു.ഇതിനിടെയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്തും അറിവു നേടി. മെഡിക്കല്‍വിഭാഗത്തിലെ വിവിധ പുസ്തകങ്ങള്‍ ഇയാള്‍ വായിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വലയിലായ  പെണ്‍കുട്ടികളോട് വായിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി വിവരിച്ചിരുന്നു.ഡോ. സതീഷ് രാഘവനെന്ന പേരില്‍  ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെ വിവാഹതല്‍പ്പരരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷംവീടുകളിലെത്തി. വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ കൂട്ടുകാരുമായുംബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു. ആദ്യം പരിചയപ്പെട്ട പെണ്‍കുട്ടികളുടെപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി.മറ്റു പരിചയക്കാരില്‍ നിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച്  കാര്‍ഡ്ഉപയോഗിച്ച് പിന്‍വലിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ പേരില്‍ മൊബൈല്‍ഫോണുകളും സിംകാര്‍ഡും എടുത്ത് കൈകാര്യം ചെയ്തുപോന്നു.

സംസ്ഥാനത്തെ എല്ലാജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെന്റര്‍ , അരീക്കോട്, ആലപ്പുഴ, പത്തനംതിട്ട സ്‌റ്റേഷനുകളിലാണ്‌കേസുകള്‍ എടുത്തിട്ടുളളത്. 50 ലക്ഷം രൂപ(പുതിയ 2000, 500 നോട്ടുകള്‍), 1000 ദിര്‍ഹം, രണ്ട് പവന്റെസ്വര്‍ണ്ണ മോതിരങ്ങള്‍, നാല ്‌ െഎ ഫോണുകള്‍, 17 സിംകാര്‍ഡുകള്‍, വ്യാജ ബില്ല്,സീലുകള്‍, ഡോ. സതീഷ് രാഘവന്‍ എന്ന പേരിലെ വിസിറ്റിംഗ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, വിലകൂടിയ കണ്ണടകള്‍, വാച്ചുകള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, യാത്രാബാഗുകള്‍ എന്നിവഇയാളുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തു. സമാനമായ മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പ്രതിയെകുടുക്കിയതെങ്ങനെയെന്ന് വിവിരിക്കാനാവില്ലെന്ന് ഡി. വൈ. എസ്. പി വിദ്യാധരന്‍പറഞ്ഞു. പൊലീസ് ചീഫ് ബി. അശോകന്റെ മേല്‍നോട്ടത്തില്‍ , സി. ഐ സുരേഷ്‌കുമാര്‍, എസ്. െഎ ജി. പുഷ്പകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എല്‍. ടി. ലിജു,രാധാകൃഷ്ണന്‍, ബിജുമാത്യു തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷിച്ചത്..