പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക പീഡന പരമ്പരകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാന നഗരത്തിനോട് ചേര്‍ന്ന മലയിന്‍കീഴില്‍ ഒരുവീട്ടിലെ അഞ്ചും ഒമ്പതും വയസ്സുള്ള സഹോദരിയെയും സഹോദരനെയും പിതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് പൂവച്ചല്‍ സ്വദേശിയായ വിനോദ് എന്നയാളെ മലയന്‍കീഴ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുട്ടികളുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മാസങ്ങളായി പീഡനം നടന്ന് വന്നിരുന്നു. മൂത്ത കുട്ടി ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പീഡനം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിച്ചു .