ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷന്റെ (ഗാമ) 2017ലെ വാർഷിക പിക്നിക് വർണ്ണാഭമായി

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷന്റെ (ഗാമ) 2017ലെ വാർഷിക പിക്നിക് വിവിധ പരിപാടികളോടെ ലോറൻസ്‌വില്ലിലെ സ്വീറ്റ് വാട്ടർ പാർക്കിൽ വെച്ച് നടത്തപ്പെട്ടു.
മുൻ ഗാമ പ്രസിഡന്റ് എബ്രഹാം അഗസ്റ്റി ഉത്ഘാടനം നിർവഹിച്ച പിക്നിക്കിലേക്ക് 2017 പ്രസിഡന്റ് ബിജു തുരുത്തുമാലിൽ എല്ലാവരെയും സ്വാഗതം ചെയ്തു.

അനിൽ മേച്ചേരിൽ തയാർ ചെയ്ത കപ്പയും സംഭാരവും, നവീൻ, സഫ, റെനി, ഷൈനി, സമീറ എന്നിവരുടെ ഓംലെറ്റും ദോശയും, തോമസ് ഈപ്പൻ(സാബു ), മനോജ്, യാസർ എന്നിവരുടെ വക ഗ്രിൽഡ് ചിക്കനും എല്ലാവരുടെയും വയറും മനസ്സും നിറച്ചു. ദീപക് പാര്ഥസാരഥിയും ക്രിഷ് പള്ളത്തും യാസെറും മേൽനോട്ടം വഹിച്ച ഫുഡ് കമ്മിറ്റി എല്ലാവരുടെയും പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
വടം വലി, ലെമൺ ആൻഡ് സ്പൂൺ എന്നിങ്ങനെ അണി നിരന്ന മത്സരങ്ങളിൽ എല്ലാ ഗാമ കുടുംബാംഗങ്ങളും വാശിയേറിയ പോരാട്ടം കാഴ്ച വെച്ചു. കവിത, ലത, ഹദീൽ, മനു കോശി എന്നിവർ മത്സരങ്ങളെ നിയന്ത്രിച്ചു.
ആവേശവും സന്തോഷവും ഒത്തൊരുമയും കളിയാടിയ പിക്നികിന് മനു ഗോവിന്ദ്, ഷാജി ജോൺ, അബൂബക്കർ സിദ്ധിഖ്, എബ്രഹാം കരിപപറമ്പിൽ, പ്രസാദ് ഗോപാൽ, സുനിൽ പുനത്തിൽ എന്നിവർ മേൽനോട്ടം വഹിച്ചു.

പ്രാതലിനുള്ള ദോശയും സാമ്പാറും ചട്ണിയും സംഭാവന ചെയ്ത മിനി നായരുടെ ശ്രീ കൃഷ്ണ വിലാസിനു പ്രത്യേക നന്ദി ദീപക് അർപ്പിച്ചു.

DSC_0834DSC_0832DSC_0927DSC_0948 (1) (1)DSC_0837DSC_0844DSC_0948 (1) (1)DSC_0920DSC_0903DSC_0878DSC_0855

 

DSC_0842 (1)