അറ്റ്‌ലാന്റയില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് അമേരിക്കന്‍ ആര്‍മി കമ്മീഷന്‍ യോഗ്യത

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ക്‌നാനായ സമൂഹത്തിനും, അമേരിക്കന്‍ ക്‌നാനായ സമൂഹത്തിനും അഭിമാനമായ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്കന്‍ ആര്‍മിയുടെ കമ്മീഷന്‍ ഓഫീസില്‍ നിന്നും സെക്കൻഡ് ലെഫ്റ്റനന്റ് ഓഫിസർ ആയി മരിയ ഷാജു തെക്കേല്‍ യോഗ്യത നേടി.

മെയ് ആറാംതീയതി അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജമി പുതുശേരിയിലും, അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കലും നേതൃത്വം നല്‍കിയ ചടങ്ങില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മരിയ തെക്കേലിനെ പ്രത്യേകം തയാറാക്കിയ ഫലകം നല്‍കി ആദരിച്ചു.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ ജനതയ്ക്ക് എല്ലാം അഭിമാനമായി മാറിയ മരിയയെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ ഒന്നടങ്കം അഭിനന്ദിച്ചു. ജോര്‍ജിയയില്‍ അറ്റ്‌ലാന്റാ ഹോളി ഫാമിലി അംഗങ്ങളായ ഷാജു തെക്കേല്‍, കോട്ടയം അതിരൂപതയിലെ പുന്നത്തുറ ഇടവകാംഗമാണ്. പുന്നത്തുറ തെക്കേല്‍ ഷാജു- മിനിമോള്‍ ദമ്പതികളുടെ മകളാണ് പ്രശസ്ത നേട്ടം കൈവരിച്ച മരിയ ഫിലിപ്പ് തെക്കേല്‍.

Maraophilippic3