നഗ്നമാക്കപ്പെട്ട നിലയില്‍ ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ ഒാഫിസിലെ ഡോര്‍മെട്രിയില്‍ കണ്ടെത്തി. ചെന്നൈ തിനിദിവനം സ്വദേശി ഇളയരാജ അരുണാചലത്തിന്റെ (32) മൃതദേഹമാണ് മഹീന്ദ്ര വേള്‍ഡ് സിറ്റി ഒാഫിസിലെ ഡോര്‍മെട്രിയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തില്‍ സംശയം ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.

സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂ എന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.