കാര്‍ തോട്ടിലേക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. തിരുത്തൂര്‍ സ്വദേശി മെര്‍വിന്റെ അമ്മ മേരി, ഭാര്യ ഹണി, മകന്‍ ആരോണ്‍ എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മെര്‍വിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.