ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ കെ.ബാബു

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ കെ.ബാബു. സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംഎല്‍എ സമുദായത്തെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.ചക്കിലിയ സമുദായത്തിലുള്ളവര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് എംഎല്‍എ ആരോപിച്ചു.

ചക്കിലിയ സമുദായക്കാര്‍ക്ക് കിടന്നുറങ്ങാന്‍ പറ്റുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ ഉറങ്ങുന്നത് മദ്യത്തില്‍ വെള്ളം ഒഴിച്ചുകഴിക്കാന്‍ വേണ്ടിയാണെന്നും ബാബു പറഞ്ഞു.

അംബേദ്കര്‍ കോളനിയിലെ ചക്കിലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ചക്കിലിയ സമുദായക്കാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം അവര്‍ കോളനിയിലെ ക്ഷേത്രങ്ങളിലായിരുന്നു താമസം.