ന്യൂജേഴ്സിയിലെ യുവ സംഘടനയായ ബീറ്റ്സ് ഓഫ് കേരളയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ചു ജൂണ്‍ 17ന് നടക്കാന്‍ പോകുന്ന ആഘോഷങ്ങളുടെ ടിക്കറ്റ് കിക്കോഫ് റോക്ലാന്‍ഡ് ഓറഞ്ചുബര്ഗില് സ്ഥിതി ചെയ്യുന്ന സിത്താര്‍ പാലസില്‍ വെച്ച് നടത്തപ്പെട്ടു.
ഫാദര്‍ ബാബു കെ മാത്യു (vicar of st .stephens orthodox church midland park ), പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, ഫൈന്‍ ആര്‍ട്സ് മലയാളം പേട്രണ്‍ ജ ഠ ചാക്കോ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു ഫാദര്‍ ബാബു കെ മാത്യു പി ടി ചാക്കോക്ക് നല്‍കിക്കൊണ്ട് ടിക്കറ്റ് വിതരണം ചെയ്തു ഉത്ഘാടനം ചെയ്തു. ജൂണ്‍ 17വേ നടക്കുന്ന ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയുന്നു എന്ന് ബീറ്റ്സ് ഓഫ് കേരള ഭാരവാഹികള്‍ അറിയിച്ചു ,
പരിപാടിക്കു മാറ്റുകൂട്ടാന്‍ ബിജു നാരായണന് നയിക്കുന്ന സംഗീത വിരുന്നും ട്രൈസ്റ്റേറ്റ് മേഖലയിലുള്ള പ്രശസ്ത നിര്‍ത്ത വിദ്യാലയത്തിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിവിധ നൃത്യ നൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്
ജൂണ്‍ 17 നു നടക്കുന്ന ഈ പരിപാടിയില്‍ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനു തരിയന്‍ 1-201-757-3390.