പി. പി. ചെറിയാന്
ഒക്ലഹോമ : അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ സഭകളായി, സംഘടനകളായി, വ്യക്തികളായി നടത്തുന്ന മിഷന് പ്രവര്‍ത്തനങ്ങള്‍ മനുഷ്യ ജീവിതത്തെ സമൂല പരിവര്‍ത്തനത്തിലേക്കും നന്മയിലേക്കും നയിക്കുന്നതായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്കാ–യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു.
ഈ മഹത്തായ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ചോക്ക് ടൗ പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ സഹകരണത്തോടെ ഒക് ലഹോമ ബ്രോക്കന്‍ ബോയില്‍ പണി പൂര്‍ത്തീകരിച്ച മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണെന്ന് എപ്പിസ്കോപ്പാ പറഞ്ഞു.
വി ബിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി വരുന്നതിനിടെ വാഹനാപകടത്തില്‍ മരണമടഞ്ഞ പാട്രിക്കിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമര്‍പ്പണ ശുശ്രൂഷയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്കോപ്പാ.
ബ്രോക്കന്‍ ബ്രോയില്‍ നടന്ന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പാട്രിക്കിന്റെ മാതാപിതാക്കളേയും മുഖ്യാതിഥികളേയും സദസിന് പരിചയപ്പെടുത്തി. വിവിധ സഭകളുടെ പ്രതിനിധികളായി എത്തിച്ചേര്‍ന്ന പട്ടക്കാര്‍, ഭദ്രാസന– ആര്‍എസി ഭാരവാഹികള്‍, സഭാ വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങ് സെന്റ് പോള്‍സ് ഇടവക വികാരിയുടെ പ്രാര്‍ഥനയോടെ സമാപിച്ചു.
 
  
 
 
            


























 
				
















