സഹകരണ പ്രശ്നം:നിയമസഭ ചൊവ്വാഴ്ച ചേരും

സഹകരണ മേഖലയിലെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച (നവം. 22) ചേരും- വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാന മന്ത്രിസഭാംഗങ്ങൾ ഒന്നടങ്കം സഹകരണ ബാങ്കുകൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെ തിരെ ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഏകദിന ധർണ നടത്തിയിരുന്നു.