കമിതാക്കളുടെ ഒളിച്ചോട്ടം പാർട്ടികൾ തമ്മിൽ കൂട്ടയടി

വണ്ടന്മേട് : കമിതാക്കൾ ഒളിച്ചോടിയതിന്റെ പേരിൽ സി പി എം കോൺഗ്രസ് സംഘട്ടനം. കോൺ ഗ്രസ് പ്രവർത്തകന്റെ 19 കാരിയായ മകളെ 22 കാരനായ ഡിവൈ എഫ് ഐ പ്രവർത്തകൻ തട്ടിക്കൊണ്ടു പൊയതാണ് അടിപിടി ക്ക് കാരണം. ഇടുക്കി ജില്ലയിലെ വണ്ടന്മേട് പോലീസ് അതിർത്തിയിലാണ് പാർട്ടികൾ തമ്മിലുള്ള സംഘർഷം ദിവസങ്ങളായി തുടരുന്നത്. കഴിഞ്ഞ ദിവസം കടശിക്കടവിലെ സി പി എം ഓഫീസിന് നേരെ അക്രമമുണ്ടായി. ഇതിൽ പ്രകോപിതരായ സി പി എം പ്രവർത്തകർ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തി. വ്യ ക്തി സംഘർഷങ്ങളിൽ പ്രതികളായവർ പാർട്ടി ഓഫീസുകളിൽ ഒളിച്ചിരുന്നതാണ് കല്ലേറുണ്ടാകാൻ കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.