തച്ചങ്കരിയുടെ നിയമനത്തിൽ സംശയമുണർത്തി ഹെെക്കോടതി

ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിൽ സംശയമുണർത്തി ഹെക്കോടതി. രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോൾ സർക്കാർ ജാഗ്രത കാട്ടിയിരുന്നോയെന്ന് കോടതി ചോദിച്ചു.

തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് നിയമപരമെന്നും ഇത്തരം നടപടികൾക്ക് വിവേചനാധികാരമുണ്ടെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹെെക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച ഹെെക്കോടതി ജൂലായ് 10ന് മുമ്പേ വിശദീകരണം നൽകാനും കോടതി അറിയിച്ചു.