ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ദിനാചരണം ജൂലൈ 2, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളോവോസ് സമ്മേളനം ഉത്ഘാടനം ചെയ്യും.
വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ പരിപാടിയില്‍ ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ എക്യൂമെനിക്കല്‍ ക്വൊയര്, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസ് ക്വൊയര്, ‘ഹിസ് വോയ്സ്’ എന്നീ ഗായകസംഘങ്ങളുടെ നേതൃത്വത്തില്‍ മനോഹരമായ ഗാനശുശ്രൂഷയും നടത്തപ്പെടുന്നു.
ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ പ്രസിഡന്റ് ഫാ.ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ചെയ്തു വരുന്നു.