ശബരിമല എയര്‍പ്പോര്‍ട്ട്: ഹാരിസണ്‍ കൈയേറിയ ഭൂമിയില്‍ സ്ഥാപിക്കണമെന്ന് അടൂര്‍പ്രകാശ് എം.എല്‍.എ

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല എയര്‍പ്പോര്‍ട്ട് സ്ഥാപിക്കുവാന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈയേറിയിരിക്കുന്ന കുമ്പഴ എസ്റ്റേറ്റോ കല്ലേലി എസ്‌റ്റോ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടൂര്‍പ്രകാശിന്റെ കത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാജമാണിക്യം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും, ഇതില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ടാല്‍ ഈ ഭൂമി വളരെ വേഗത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.