മദ്യശാലയ്ക്ക് മുമ്പിലെ ക്യൂ അവസാനിപ്പിക്കണം

മദ്യശാലകൾക്ക് മുമ്പിലെ ക്യൂ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഒരു കൂട്ടം വ്യാപാരികൾ നൽകിയ ഹർജി പരിഗണിക്കവേയാണ് മദ്യശാലകൾക്ക് മുമ്പിലെ ക്യൂ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ബിവറേജസ് ഓട്ട്‌ലെറ്റുകളിലെ ക്യൂ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ ഹർജി സമർപ്പിച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുമ്പിലെ ക്യൂ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കോടതി.