മാതാപിതാക്കളെ കൊന്നു കിണറ്റില്‍ മൂടി; മകന്‍ അറസ്റ്റില്‍

പന്തളം : പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ മൂടി. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലിസ് അറസ്റ്റു ചെയ്തു. കെ.എം ജോണ്‍(70) ഭാര്യ ലീല(62) എന്നിവരാണ് കൊല്ലപ്പെട്ടത്.
മകന്‍ മാത്യൂസ് ജോണ്‍ (മജോ, 33) പന്തളം പൊലിസിന്റെ പിടിയിലായി. മാതാപിതാക്കളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാത്യൂസ് ഇരുവരുടേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന് അല്‍പം അകലെയുള്ള കിണറ്റില്‍ കൊണ്ടിട്ടു. അയല്‍വീട്ടുകാര്‍ മാതാപിതാക്കളെ അന്വേഷിച്ചപ്പോള്‍ അവര്‍ ധ്യാനത്തിനു പോയിരിക്കുകയാണെന്നും പറഞ്ഞു.