-അനിൽ പെണ്ണുക്കര- 
പണത്തിനു വേണ്ടി ഭാരതം നെട്ടോട്ടമോടുമ്പോൾ കേരളത്തിന്റെ കടൽത്തീരത്ത് പണം നെയ്തെടുക്കാൻ കുറച്ചു സ്ത്രീകൾ രംഗത്തിറങ്ങി കഴ്ഞ്ഞു .ഇനി കടൽത്തീരത്ത് വറുതിയുടെ കാലമില്ല.തീരദേശമേഖലയിലെസുസ്ഥി
മത്സ്യബന്ധനം ഉപജീവനമാക്കിയ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര മാനവ വിഭവശേഷിവികസന കാര്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ആണ് ഈ പടഹതി നിയന്ത്രിക്കുന്നത്  ജെ എസ് എസ് – മലപ്പുറം2006 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തീരദേശമേഖലയിലെസുസ്ഥിര-സമഗ്ര വികസന പദ്ധതിക്കു ‘ഉന്നതി’എന്നാണ് പേരിട്ടിരിക്കുന്നത് .  കഴിഞ്ഞ 10 വര്‍ഷംകൊണ്ട് നൈപുണിവികസനത്തില്‍
ജെഎസ്എസ്സിന്റെനൈപുണിവികസനപ്
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും
47 കേന്ദ്രങ്ങളിലായി 20 മുതല്‍ 30 വരെയുള്ളആളുകള്‍ക്ക്ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക ട്രെയിനിങ് ക്യാമ്പുകൾഇതിനായി വള്ളിക്കുന്ന്,മംഗളം,പുറത്തുർ എന്നീ പഞ്ചായത്തുകളിലും,പൊന്നാനി ,താനൂർ,പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കപ്പെട്ടു.ആറുമാസം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലനമാണ് പ്രാഥമികമായി നൽകിയത്.കോഴ്സിന് ശേഷം വസ്ത്ര  നിർമ്മാണ യുണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യൽ മെഷീനുകൾ വിതരണം ചെയ്യും .ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഇതിനകം തന്നെ ഇവർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള വിപണിയെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്.
ഇവരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നതിനു വേണ്ടി ഗുണമേന്മയുള്ള ഒരു ബ്രാൻഡ് ആരംഭിക്കുകയാണ് ആദ്യം ജെ എസ് എസ് ചെയ്യുകയെന്ന് പ്രോജക്ട് ഡയറക്റാരായ ഉമ്മർ കോയ പറഞ്ഞു .നബാർഡിന്റെ വ്യവസ്ഥപ്രകാരം 1000 സ്ത്രീകളിൽ നിന്ന് 242 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്സ് ഉണ്ടാക്കിയിട്ടുണ്ട് .ഓരോ ക്ലാസ്സിലെയും പഠിതാക്കളെ 4 മുതല്‍ 10 വരെ അംഗങ്ങളുള്ള കൂട്ടുബാദ്ധ്യതാ സംഘങ്ങളാക്കി മാറ്റുന്നു. കൂട്ടുബാദ്ധ്യതാസംഘങ്ങള്‍ക്ക് പ്രത്യേകം ബാങ്ക്അക്കൗണ്ട്തുടങ്ങി പണം നിക്ഷേപിക്കുന്നു. ഓരോ ഗ്രൂപ്പിനും നബാർഡിന്റെ ഇൻസെന്റീവായി 2000 രൂപാ ലഭിക്കും .പരിശീലനത്തിനൊപ്പം തന്നെ അവർ ചെറിയ നിക്ഷേപങ്ങൾ ആരംഭിച്ചിരിക്കുന്നു .ആറുമാസം പൂർത്തിയാകുമ്പോൾ സംരഭം ആരംഭിക്കാനുള്ള പ്രാഥമിക മൂലധനമായി ഇരുപത്തി അയ്യായിരം രൂപാ ഇവർക്ക് ലഭിക്കും .
ട്രെയിനിംഗ്‌വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍ വിവിധ സന്നദ്ധപ്രവര്ത്തകരുടെസഹായത്തോ
ഉല്പന്നങ്ങളുടെഡിസൈനിങ്ങിനും വിപണി കണ്ടെത്തുന്നതിനും ജെഎസ്എസ് പിന്തുണ നല്‍കുന്നു. വളരെഅടിത്തട്ടിലുള്ള ഈ സമൂഹത്തിന്റെസര്വ്വോന്മുഖമായി
ഇവിടെ നേതൃത്വപാടവം ,മാർക്കറ്റിങ്,ബേസിക് അകൗണ്ടിങ് ,കംപ്യുട്ടർ പരിശീലനം എന്നിവയിൽ അവബോധം നൽകുകയും ചെയ്യുന്നു.ഇതിനായി യുനെസ്‌കോയുടെ ഇന്റർ നാഷണൽ ലിറ്ററസി പ്രൈസിന്റെ ഭാഗമായി ലഭിച്ച തുക കൂടി വിനിയോഗിക്കും.തീരദേശ മേഖലയിലെ ജന ജീവിതത്തിൽ സമ്പൂർണ്ണ മാറ്റം ലക്ഷ്യമാക്കിയുള്ളതാണ് “ഉന്നതി “പി.വി.അബ്ദുള്‍വഹാബ്. എം.പിചെയര്‍മാനായജെഎസ്എസ് 2014 ലെ ദേശീയ പുരസ്‌കാരത്തിനും 2016 ലെ അന്താരാഷ്ട്ര സാക്ഷരതാ പുരസ്‌കാരത്തിനും ജെഎസ്എസ് മലപ്പുറത്തിനെ അര്‍ഹമാക്കിയിട്ടുണ്ട് .
 
            


























 
				
















