സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ(97) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു നാലു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ടി ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31നാന് ജനനം. അവിവാഹിതനായ കെ.ഇ മാമ്മൻ സഹോദരൻ കെ.ഇ ഉമ്മന്‍റെ മകനോടൊപ്പമായിരുന്നു താമസം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സി.പിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
കെ.ടി ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31ന് ജനനം. അവിവാഹിതനായ കെ.ഇ മാമ്മൻ സഹോദരൻ കെ.ഇ ഉമ്മന്‍റെ മകനോടൊപ്പമായിരുന്നു താമസം. കേരളത്തിലെ മദ്യവിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സി.പിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
 
            


























 
				
















