സുലിലിന്റെ കൊലപാതകം: കാമുകിയെ റിമാന്റ് ചെയ്തു

തിരുവനന്തപുരം സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത കൊയിലേരി സ്വദേശിനിയായ ബിനി മധുവിനെ കോടതി റിമാന്‍റ് ചെയ്തു. ഇന്ന് രാത്രി ബത്തേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. യുവാവിന്റെ കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റമാണ് ബിനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുലിലില്‍ നിന്നും പലതവണകളായി ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്ത ബിനി പിന്നീട് ഈ തുക നല്‍കാന്‍ മടിച്ചതായും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇവര്‍ക്കിടയില്‍ പലതവണയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിലും യുവതി പോലീസിനോട് സഹകരിച്ചില്ലെന്നാണ് സൂചനകള്‍. പക്ഷേ കൂട്ടുപ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് യുവതിയുടെ അറസ്റ്റ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ പോലീസ് രേഖപ്പെടുത്തിയത്. യുവാവുമായി ബിനിക്കുണ്ടായിരുന്ന പണമിടപാടുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. കൂടാതെ യുവതിയുടെ വീട്ടുജോലിക്കാരികൂടിയായ പ്രതി അമ്മുവിന്റെ മൊഴികളും പോലീസിന് സഹായകമായിട്ടുണ്ട്. ബിനി നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത അമ്മു, ജയന്‍, കാവലന്‍ സംഘത്തിന് ബിനി നല്‍കിയ ക്വട്ടേഷന്‍ സംബന്ധിച്ചുള്ള പണമിടപാടുകളിലും വ്യക്തത വരുത്താനുണ്ട്.

ബിനി നല്‍കിയ ക്വട്ടേഷനാണ് യുവാവി​​െൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ അവരുടെ വീട്ടുവേലക്കാരി അമ്മു പൊലീസിന് നല്‍കിയ മൊഴി. പണം തിരികെ നല്‍കുന്നതില്‍ നിന്ന്​ രക്ഷപ്പെടണമെങ്കില്‍ സുലിലിനെ ഇല്ലാതാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചതി​​െൻറ അടിസ്ഥാനത്തിലാണ് ക്വട്ടേഷനെന്ന് പൊലീസിന് ആദ്യ​േമ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ ചോദ്യംചെയ്യലി​​െൻറ തുടര്‍ച്ചയായി സാഹചര്യതെളിവുകളു​െടയും കൂട്ടുപ്രതികളുടെ മൊഴികളു​െടയും അടിസ്ഥാനത്തിലാണ് ബിനിയെ ഞായറാഴ്ച രാത്രി ഒമ്പതോടെ അറസ്​റ്റ്​ ചെയ്​തത്.

സംഭവത്തിൽ അമ്മുവിനെ കൂടാതെ ജയൻ, കാവലൻ എന്നിവർ റിമാൻഡിലാണ്​. മൃതദേഹം പോസ്​റ്റ്​​േമാർട്ടം ചെയ്ത ഡോക്ടറിൽ നിന്ന്​ മാനന്തവാടി സി.ഐ പി.കെ. മണിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ലഭിച്ച വിവരങ്ങൾ കേസിൽ നിർണായകമായേക്കുമെന്നാണ് സൂചന.